തിരുവനന്തപുരം: ഡോ. എം.എ. യൂസുഫലിയുടെ മാതാവ് സഫിയ ഹജ്ജുമ്മ (ഇത്തുമ്മ) യുടെ ഇരുപത്തി ഒന്നാം ചരമ വാര്‍ഷിക ദിനം പ്രമാണിച്ച് ഇന്തോ-അറബ് ഫ്രണ്‍ഷിപ് സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ നടത്തി. നാട്ടികയില്‍ നന്മയുടെ സന്ദേശവുമായി ജീവകാരുണ്യ, ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമവാസികള്‍ക്കൊരു അത്താണിയായിരുന്നു സഫിയ ഹജ്ജുമ്മയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന്‍ പറഞ്ഞു. കൃപ പ്രസിഡന്റ് ഇമാം എ.എം. ബദറുദ്ദീന്‍ മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സ്മരണാ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.