കേരള വാഴ്​സിറ്റി വാർത്തകൾ

സമ്പർക്ക ക്ലാസ്​ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ) ബി.എ. സമ്പർക്ക ക്ലാസുകൾ (സോഷ്യോളജി ഒഴികെ) കാര്യവട്ടം, കൊല്ലം സൻെററുകളിൽ ഏപ്രിൽ രണ്ട്​, മൂന്ന്​ തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യം. സോഷ്യോളജിയുടെ സമ്പർക്ക ക്ലാസുകളുടെ തീയതി പിന്നീട് അറിയിക്കും. അപേക്ഷ ക്ഷണിച്ചു കേരളസർവകലാശാല സൻെറർ ഫോർ അഡൽറ്റ് കണ്ടിന്യൂയിങ് എജുക്കേഷൻ ആൻഡ്​ എക്സ്റ്റൻഷൻ (സി.എ.സി.ഇ.ഇ.) കാഞ്ഞിരംകുളം ഗവ.കെ.എൻ.എം ആർട്സ്​ ആൻഡ്​ സയൻസ്​ കോളജിൽ ആരംഭിക്കുന്ന ആറു മാസകാലയളവുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ്​ ഇൻഫർമേഷൻ സയൻസ്​ (സി.എൽ.ഐ.എസ്​സി.) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറം കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ ഓഫിസിൽനിന്നും ലഭ്യമാണ്. യോഗ്യത: പ്ലസ്​ടു, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ജോലി ഉളളവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറ്​ വെകീട്ട് നാലുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.