കാട്ടാക്കട: കട്ടയ്ക്കോട് കാന്തള കരുണാ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായവും അരി വിതരണവും നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ചികിത്സാസഹായം വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി ഡി. പ്രിവിത്സൺ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കട്ടയ്ക്കോട് തങ്കച്ചൻ, ഷൈനി മോൾ, അഡ്വ.സനിൽബോസ് തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സമ്മേളനം കാട്ടാക്കട: െപാലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് വിസ്മയ മിനി ഹാളിൽ. പൊതുസമ്മേളനം ജി. സ്റ്റീഫൻ എം.എൽ.എയും പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.കെ. വേണുഗോപാലും ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്തംഗത്തിന് സ്ഥലം മാറിപ്പോയ ജീവനക്കാരന്റെ അധിക്ഷേപം കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്ത് അംഗത്തെ സ്ഥലം മാറിപ്പോയ ജീവനക്കാരൻ പഞ്ചായത്ത് ഓഫിസിലെത്തി പരസ്യമായി അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതി. ആമച്ചൽ വാർഡ് അംഗം കെ.വി.ശ്യാം ആണ് െപാലീസിൽ പരാതി നൽകിയത്. കാട്ടാക്കട പഞ്ചായത്ത് ഓഫിസിൽ കുറച്ചുദിവസങ്ങൾക്ക് മുമ്പ് വരെ ജോലി ചെയ്തിരുന്ന ജീവനക്കാരനെതിരെയാണ് പരാതി. ഭരണസമിതി അംഗങ്ങളെല്ലാം ചേർന്നാണ് തന്നെ സ്ഥലം മാറ്റിയതെന്ന് ആരോപിച്ചാണ് ഇയാൾ പഞ്ചായത്ത് ഓഫിസിലെത്തി പരസ്യമായി പഞ്ചായത്തംഗത്തെ അധിക്ഷേപിച്ചത്. ജീവനക്കാർ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും പിന്നാലെയെത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.