സ്വാഗതസംഘം രൂപവത്​കരിച്ചു

ആറ്റിങ്ങൽ: മഹാകവി കുമാരനാശാന്റെ 150ാമത് ജന്മദിനം പ്രമാണിച്ച്​ ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തീരുമാനിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കൊല്ലം പ്രസ് ക്ലബ്‌, പല്ലന എന്നിവിടങ്ങളിൽ ജന്മദിന പരിപാടികൾ നടത്തും. പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപത്​കരിച്ചു. അടൂർ പ്രകാശ് എം.പി, വി. ശശി എം.എൽ.എ, അഡ്വ.വി. ജോയി എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ.ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​, പി.സി. ജയശ്രീ, ജില്ല പഞ്ചായത്ത്‌ അംഗം ആർ.സുഭാഷ്, ഡോ.കെ.സുധാകരൻ എന്നിവർ രക്ഷാധികാരികളും അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് ചെയർമാനും വി. ലൈജു ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.