നെടുമങ്ങാട്: നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിവിധ വില്ലേജിലെ നിലംഭൂമി കരഭൂമി ആക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകളിൽ അദാലത് നടന്നു. നെടുമങ്ങാട് ആർ.ഡി.ഒ ടി.ആർ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. നിലം ഭൂമി കരഭൂമിയാക്കി മാറ്റാൻ ഓൺലൈനായി അപേക്ഷിച്ച 1200 അപേക്ഷകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. കൃഷിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ നിലം ഭൂമി ആണ് കരഭൂമി ആക്കി മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദാലത്താണ് നടന്നത്. കഴിഞ്ഞ 15ന് നടന്ന ആദ്യ അദാലത്തിൽ 50 അപേക്ഷകൾ തീർപ്പാക്കൽ നടത്തിയിരുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ പെട്ടെന്നുതന്നെ തീർപ്പാക്കൽ നടത്തുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്നും ആർ.ഡി.ഒ ടി.ആർ. അഹമ്മദ് കബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.