പട്ടികജാതി വികസന ഓഫിസർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: പദ്ധതി നിർവഹണം കൃത്യമായി നടപ്പാക്കാത്ത കണ്ണൂർ പയ്യന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ പി. ഹരീഷ്കുമാറിനെ സർവിസിൽനിന്ന് സസ്​പെൻഡ് ചെയ്തു. ഇയാൾ ഓഫിസിൽ ഹാജരാകുന്നില്ലെന്നും പൊതുജന മധ്യത്തിൽ വകുപ്പി‍ൻെറ യശസ്സിന് കളങ്കം വരുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതേതുടർന്ന്​​ മന്ത്രി കെ. രാധാകൃഷ്ണ​ൻെറ നിർദേശാനുസരണം ഉദ്യോഗസ്ഥനെ സസ്​പെൻഡ്​​ ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.