തിരുവനന്തപുരം: നഗരസഭാ കാര്യാലയത്തിലും സോണൽ ഓഫിസുകളിലും പൊതുജനങ്ങൾ കാണത്തക്കവിധം പൗരാവകാശ രേഖ പ്രദർശിപ്പിച്ചെന്ന് നഗരസഭ സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദേശം നൽകിയത്. പൗരാവകാശ രേഖ കാലാനുസൃത ഭേദഗതികളോടെ 2017ൽ പ്രസിദ്ധീകരിച്ചതാണെന്നും അത് പ്രദർശിപ്പിക്കാനാവശ്യമായ നിർദേശം നഗരസഭയിലെ വിവിധ വിഭാഗങ്ങൾക്ക് നൽകിയിരുന്നതാണെന്നും സെക്രട്ടറി കമീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. കമീഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2021 നവംബർ 30ന് വീണ്ടും നിർദേശം നൽകിയിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. എന്നാൽ ഫെബ്രുവരി 6ന് കമീഷന് മുന്നിൽ ഹാജരായ പരാതിക്കാരനായ പൗരാവകാശ സമിതി പ്രസിഡന്റ് ബി. സുനിൽകുമാർ ഇതുവരെ രേഖ പരസ്യമായി പ്രദർശിപ്പിച്ചിട്ടില്ലെന്ന് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.