നാഗർകോവിൽ: വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ജില്ല പൊലീസ്, സാമൂഹിക ക്ഷേമ വകുപ്പ് സംയുക്തമായി ലഹരി വിരുദ്ധ സ്റ്റിക്കർ പതിപ്പിച്ച ഓട്ടോ റിക്ഷകളുടെ ബോധവത്കരണ റാലി നടന്നു. ജില്ല കലക്ടർ എം. അരവിന്ദ് ലഹരി വിരുദ്ധ സ്റ്റിക്കർ പതിപ്പിച്ചു. ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7010363173 എന്ന വാട്സ്ആപ് നമ്പറിൽ അറിയിക്കണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരി കിരൺ പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.