സൂപ്പര്‍ക്ലാസ് നിരക്ക് ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: ബസ്​ ചാർജ് വർധനയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളിലെ നിരക്ക് വര്‍ധന ഉടന്‍ പ്രഖ്യാപിക്കും. ഇതിന്​ ചര്‍ച്ച പുരോഗമിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി തയാറാക്കിയ നിരക്കുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നാണ്​ വിവരം. നിരക്ക് കാര്യമായി വര്‍ധിക്കാനിടയുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. ഫാസ്​റ്റ്​ പാസഞ്ചർ നിരക്കുകൾ അടിസ്ഥാനപ്പെടുത്തി സ്ഥിരയാത്രക്കാർക്കുള്ള ബോണ്ട്​ സർവിസിലും നിരക്കുയരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.