കാട്ടാക്കട: വീട് കുത്തിത്തുറന്ന് 5 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം പെരുമന കട്ടറകുഴിയിൽ പ്രതാപ ചന്ദ്രന്റെ വീട് കുത്തിത്തുറന്നാണ് സ്വർണവും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനും രാത്രി 9 നും ഇടെയാണ് മോഷണം നടന്നത്.
വീട്ടുകാർ കുട്ടികളുടെ സ്കൂളിലായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീട്ടില്‍ കയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും 5 പവന്‍ സ്വർണാഭരണങ്ങളുമാണ് കൊണ്ടുപോയത്.
പരാതിയുടെ അടിസ്ഥാനത്തിൽ മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾ മുമ്പ് മാറനല്ലൂർ, കാട്ടാക്കട ഭാഗങ്ങളിൽ നിരവധി മോഷണങ്ങളാണ് നടന്നത്. മാറനല്ലൂരിൽ മോഷണപരമ്പരകൾ ഉണ്ടായിട്ടും നാളിതുവരെയും കള്ളനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.