പ്രതീകാത്മക ചിത്രം
ആര്യനാട്: പ്രണയിച്ച് ഒപ്പംകൂട്ടി താമസിപ്പിച്ച യുവതിയുടെ ശരീരത്തില്‍ തിളച്ച പാല് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. ഗുരുതര പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇരുപതുകാരിയുടെ നില ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആര്യനാട് വലിയ കലുങ്ക് സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന മഹേഷ് (28) നെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് യുവതിയുടെ ബന്ധുക്കൾ വിവരമറിയുന്നത്. ബിരുദ വിദ്യാർഥിയായിരിക്കെ രണ്ടു വർഷം മുമ്പ യുവതി ഒളിച്ചോടിപോയതാണ്. ഇതേ തുടര്‍ന്ന് പെൺകുട്ടിയുമായി വീട്ടുകാര്‍ യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല.
പൊള്ളലേറ്റ് യുവതി ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവാഹശേഷം യുവതി അനുഭവിക്കുന്ന പീഡനത്തെകുറിച്ച് അമ്മയോട് പറയുന്നത്. പൊള്ളലേല്‍പ്പിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. മഹേഷിന്റെ രണ്ടാമത്തെ കുട്ടിക്ക് നൽകാനായി അടുപ്പിൽ പാലുകാച്ചുന്നതിനിടെയാണ് മഹേഷ് പ്രകോപിതനായി തിളച്ച പാൽ യുവതിയുടെ ശരീരത്ത് ഒഴിച്ചത്.
യുവതി നിലവിളിച്ചെങ്കിലും ഇവർ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. യുവതിയുടെ മാതാവ് ആര്യനാട് പോലീസിൽ പരാതി നൽകി. ആര്യനാട് പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. തോൾ ഭാഗം മുതൽ കാൽമുട്ടിന്റെ ഭാഗം വരെ കൈയിലും മുതുകിലും വയറിലും ഒക്കെയായി പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.