തിരുവനന്തപുരം: ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ധന നടപ്പാക്കുന്നത് നീളും. ഫെയര്‍ സ്റ്റേജ് അടക്കം കാര്യങ്ങളില്‍ വിശദപഠനം വേണ്ടിവരുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവ് ഒരാഴ്ച കഴിഞ്ഞുമാത്രമേ പുറത്തിറക്കൂവെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍, പരമാവധി സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററാക്കി ഉയര്‍ത്തിയിരുന്നു. യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനത്തിനെതിെര സി.ഐ.ടി.യു അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കുന്നത് വൈകുന്നത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി ഒന്നര കിലോമീറ്ററാക്കി നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.