നെടുമങ്ങാട്: കാർഷിക മേഖലക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും സ്ത്രീസൗഹൃദ പദ്ധതികൾക്കും ഊന്നൽ നൽകി കരകുളം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 44,24,57,308 രൂപ വരവും 43,72,07,121 രൂപ ചെലവും 52,50,187 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുനിൽകുമാറാണ് അവതരിപ്പിച്ചത്. പ്രതിദിനം ഇരുപതിനായിരം കോഴിമുട്ട ഉൽപാദിപ്പിക്കൽ, പഞ്ചായത്തിലെ സ്കൂളുകളിൽ പൗൾട്രി ക്ലബ്, പൗൾട്രി കരകോശം പദ്ധതി, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ഹരിതഭവനം പദ്ധതി തുടങ്ങിയവക്കടക്കം രണ്ടുകോടിയോളം രൂപ മാറ്റിവെച്ചിട്ടുണ്ട്. കിള്ളിയാർ ഹരിതപാത-വാക്ക് വേ നിർമാണം ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. മാലിന്യം വലിച്ചെറിയുന്നത് തടയാൻ സി.സി.ടി.വികൾ സ്ഥാപിക്കാൻ പണം നീക്കിവെച്ചു. സബ്‌സെന്റിൽ ഡോക്ടറുടെ സേവനം, ആംബുലൻസ് സേവനം, പാലിയേറ്റിവ് കെയർ, വനിത ക്ലിനിക്ക്, ആയുർവേദ ആശുപത്രി തുടങ്ങിയ പദ്ധതികൾക്കായി ഒരുകോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലക്ക് 20 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു. സപ്പോർട്ട് എ ബ്രൈറ്റ് ചൈൽഡ് ഉൾപ്പെടെ കുട്ടികളുടെ പഠനസഹായത്തിന് അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.