വിവര സാങ്കേതികവിദ്യക്ക് മുൻഗണന നൽകി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കിളിമാനൂർ: വിവര സാങ്കേതികവിദ്യയുടെ ഉപയോഗം പ്രായഭേദ​െമന്യേ ലഭ്യമാക്കുന്നതിന് മുൻഗണന നൽകി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ബ്ലോക്ക് പ്രസിഡൻറ് ബി.പി. മുരളിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് ശ്രീജാ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. 99, 30,64,764 രൂപ വരവും 95,61,40,466 രൂപ ​െചലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിൽ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് 12.99 കോടി രൂപയും പള്ളിക്കൽ, കേശവപുരം സി.എച്ച്.സി പാലിയേറ്റിവ് കെയർ പദ്ധതിക്ക് 50 ലക്ഷം രൂപയും കൃഷി അനുബന്ധ പ്രവർ ത്തനങ്ങൾക്കായി 3 കോടി 50 ലക്ഷം രൂപയും ഭവനനിർമാണ പദ്ധതികൾക്കായി 7 കോടി 93 ലക്ഷം രൂപയും അംഗൻവാടി നിർമാണത്തിന് 85 ലക്ഷവും വകയിരുത്തി. വനിതാ ഹെൽത്ത് ക്ലബ്​, വയോജന സംരക്ഷണം, പോഷകാഹാര വിതരണം എന്നിവക്കായി ഒരു കോടി 50 ലക്ഷം രൂപയും, ക്ഷീര കർഷകർക്കും ഡെയറി യൂനിറ്റ് സ്ഥാപിക്കുന്നതിനായി 86 ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 15,89,50,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പുഴ പുനരുജ്ജീവന പദ്ധതിക്ക് 20,25,00,000 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.