തിരുവനന്തപുരം: സബ്സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ച് മത്സ്യബന്ധന മേഖലയെ രക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു. പെർമിറ്റുള്ള വള്ളങ്ങൾക്ക് സിവിൽ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ വിതരണം രണ്ട് മാസത്തോളമായി നിലച്ചിരിക്കുകയാണ്. മത്സ്യഫെഡ് വഴി നൽകുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ പല വള്ളക്കാരും കടലിൽപോകുന്നതുതന്നെ നിർത്തിയിരിക്കുകയാണ്. മണ്ണെണ്ണ ലിറ്ററിന് 50 രൂപയായിരുന്ന സമയത്തായിരുന്നു 25 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്. എന്നാൽ, മണ്ണെണ്ണ വില 66 രൂപ ആയിട്ടും സബ്‌സിഡി നിരക്കിൽ വർധനയുണ്ടായിട്ടില്ലെന്ന് മാത്രമല്ല സബ്‌സിഡി മണ്ണെണ്ണ വിതരണം തന്നെ നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.