കാട്ടാക്കട: കുറ്റിച്ചല്‍ പഞ്ചായത്ത് പ്രദേശത്ത് ലഹരിവില്‍പനയും അക്രമവും വർധിക്കുന്നതായി നാട്ടുകാരുടെ പരാതി. പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹൈസ്കൂളിന് മുന്നിലുള്ള വെയിറ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ് ഒരാഴ്ച തികയും മുമ്പുതന്നെ ലഹരി സംഘം കോട്ടൂര്‍ സ്വദേശിയുടെ ജീപ്പിന്‍റെ ചില്ലുകള്‍ രാത്രിയില്‍ അടിച്ചുതകര്‍ത്തു. ജീപ്പ് അടിച്ചുതകര്‍ത്തത് ലഹരിസംഘമാണെന്ന് നിരീക്ഷണകാമറയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീടിനുനേരെ ബോബേറ്, പൊലീസിനുനേരെ ആക്രമണം, വിദ്യാർഥികള്‍ക്ക് നേരെ ബേംബേറ്, വാഹനം അടിച്ചുതകര്‍ക്കല്‍ ഇതൊക്കെ തുടരുന്നതോടെ നാട്ടുകാരാകെ ഭയപ്പാടിലാണ്. ലഹരിസംഘത്തിന്‍റെ അതിക്രമങ്ങളും ഭീഷണികളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുറ്റിച്ചല്‍ നിവാസികള്‍. പൊലീസിന്‍റെ ശ്രദ്ധ കാര്യമായി പതിയാത്ത പ്രദേശങ്ങളാണ് ഇപ്പോള്‍ ലഹരിമാഫിയകളുടെ താവളം. കുറ്റിച്ചല്‍, പന്നിയോട്, കള്ളിയല്‍ കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം എന്നിവിടങ്ങള്‍ ഏറെക്കാലമായി ലഹരിമാഫിയ പിടിമുറുക്കിയ കേന്ദ്രമാണ്. അടുത്തിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എം.ബി.ബി.എസ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ കോളജ് വിദ്യാർഥികളും ഉന്നതരുടെ മക്കളും ലഹരിയുമായി പിടിയിലായത് രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നു. വാഹനപരിശോധനക്കിടെയാണ് ഇവരെ എക്സൈസ് സംഘം ലഹരിയുമായി പിടികൂടിയത്. ഇതോടെയാണ് കുട്ടികളുടെ ലഹരി ഉപയോഗ വ്യാപ്തി രക്ഷിതാക്കള്‍ അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പന്നിയോടും കോട്ടൂര്‍ നെല്ലിക്കുന്ന് കോളനിയിലും ലഹരി മാഫിയ പൊലീസിനെ ആക്രമിച്ചിരുന്നു. ഏറെക്കാലമായി ഗ്രാമങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പന തകൃതിയാണ്. കുറ്റിച്ചല്‍ പ്രദേശത്ത് നിന്ന് നിരവധി പേരെ പൊലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയ തഴച്ചുവളരുകയാണ്. ഒരുകാലത്ത് കോട്ടൂര്‍, ആര്യനാട് ഭാഗങ്ങളില്‍ നിന്ന് വ്യാജചാരായമാണ് പുറത്തേക്ക് ഒഴുകിയത്. ഇപ്പോള്‍ വ്യാജചാരായത്തെക്കാള്‍ ലഹരി ലോബി ശക്തമായി. ഗ്രാമപ്രദേശമായതിനാല്‍ പൊലീസിന്‍റെയും എക്സൈസിന്‍റെയും പട്രോളിങ്ങുകളും പരിശോധനകളും ഇല്ലാത്തതുകാരണം കഞ്ചാവ്-ലഹരി ലോബികള്‍ തഴച്ചുവളരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.