ഓട്ടോ ചാർജ്: മിനിമംദൂരം കൂട്ടിയതിൽ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​ക​ളു​ടെ മി​നി​മം നി​ര​ക്ക് 25ൽ ​നി​ന്ന് 30 രൂ​പ​യാ​ക്കി​യെ​ങ്കി​ലും മി​നി​മം നി​ര​ക്കി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം ഒ​ന്ന​ര​യി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റാ​ക്കി​യ​തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. നി​ല​വി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന്​ 25 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ഓ​ടി​യാ​ൽ 30 രൂ​പ കി​ട്ടു​മാ​യി​രു​ന്നു. അ​തി​നാ​ൽ മി​നി​മം നി​ര​ക്ക് വ​ർ​ധ​ന ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. മി​നി​മം ദൂ​രം 1.5 കി​ലോ​മീ​റ്റ​റി​ൽ നി​ർ​ത്തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. തീ​രു​മാ​നം നീ​തി​പൂ​ർ​വ​മ​ല്ലെ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​ടി.​യു.​സി) സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ട്ടം ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.