പ്രിയ വസ്ത്ര വ്യാപാരികളേ...

കെ.ടി.ജി.​ഡബ്ല്യു.എ നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം മാർച്ച്​ 30 ബുധനാഴ്ച നടക്കുന്നെന്നറിഞ്ഞതിൽ സന്തോഷമുണ്ട്​. നിങ്ങളോടൊപ്പം ഈ സമ്മേളനത്തിൽ പ​ങ്കെടുക്കണമെന്ന്​ എനിക്കും വളരെ ആഗ്രഹമുണ്ട്​. പക്ഷേ, സമയക്കുറവിനാൽ അതിനുള്ള സാധ്യത വളരെ വിരളമാണ്​. നമുടെ അസോസിയേഷൻ സ്ഥാപിതമായിട്ട്​ 40 വർഷത്തിനു മുകളിലായി. ഞാൻ ഈ അസോസിയേഷ‍ന്‍റെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റിട്ട്​ 30 വർഷത്തിനു മുകളിലായി. ആ സമയപരിധിയിൽ ടെക്​സ്​റ്റൈൽ മേഖല അഭിമുഖീകരിച്ച വളരെ അധികം പ്രശ്നങ്ങൾ ഗവൺമെന്‍റുമായി കൂടി ആലോചിച്ച്​ ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്​. ഉദാഹരണത്തിന്​ ഈ കഴിഞ്ഞ ഓണം സമയത്തുണ്ടായ കോവിഡ്​ കാലഘട്ടത്തിൽ കടകളടച്ച്​ കോവിഡിനെ പ്രതിരോധിക്കണമെന്ന ഗവൺമെന്‍റ്​ നിലപാടിനെയും ഇപ്പോൾ വന്ന ജി.എസ്​.ടി പ്രശ്നങ്ങളും നമുക്ക്​ മാറ്റിയെടുക്കാൻ സാധിച്ചു​. മുൻകാലങ്ങളിൽ വളരെ കുറച്ച്​ അംഗങ്ങൾ മാത്രമുള്ള ഒരു സംഘടനയായിരുന്നു നമ്മുടേത്​. കാലങ്ങളായുള്ള ഒരു ​ആഗ്രഹമാണ്​ ചെറുതും വലുതുമായ എല്ലാ വസ്ത്രവ്യാപാരികളെയും ഒരു കുടക്കീഴിലെന്ന പോലെ ഈ സംഘടനയുടെ ഭാഗമാക്കുക എന്നത്​. അത്​ ഈ കോവിഡ്​ കാലഘട്ടത്തിൽ സഫലീകരിച്ചെന്ന്​ പറയുന്നതിൽ അതിയായ സന്തോഷമുണ്ട്​. ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച, ഈ സംഘടനയെ ഇത്രയധികം വളർത്തിയ എല്ലാ മെംബർമാരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. വളരെ സന്തോഷത്തോടെ പറയാം കേരളത്തിൽ മാത്രം 40,000 മെംബർമാരുള്ള ഏറ്റവും ശക്തമായ ഒരു സംഘടനയായി മാറാൻ നമുക്ക്​ സാധിച്ചിട്ടുണ്ട്​. യാതൊരുവിധ തർക്കങ്ങളുമില്ലാതെ ഈ സംഘടനയെ നല്ല രീതിയിൽ നടത്താൻ സാധിക്കുന്നെന്നതു​ തന്നെ വളരെ സന്തോഷമുളവാക്കുന്ന കാര്യമാണ്​. നെയ്യാറ്റിൻകര മേഖലയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണെന്ന്​ പറയാതെ വയ്യ. ഇനിയും മേഖല പ്രവർത്തനം വളരെ നല്ല രീതിയിൽ നടക്കട്ടെ എന്നാശംസിക്കുന്നു. ഇനിയൊരവസരത്തിൽ തീർച്ചയായും ഞാനും നിങ്ങളോടൊപ്പമുണ്ടാകും. ഈ മേഖല സമ്മേളനം വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.