ഗുണ്ടകൾ യുവാവിൻെറ കാൽ വെട്ടിപ്പരിക്കേൽപിച്ചു വട്ടിയൂർക്കാവ്: കാഞ്ഞിരംപാറയിൽ ഗുണ്ടകൾ യുവാവിൻെറ കാൽ വെട്ടിപ്പരിക്കേൽപിച്ചു. കാഞ്ഞിരംപാറ വി.കെ.പി നഗർ സ്വദേശിയും കുമാരപുരത്ത് താമസക്കാരനുമായ അച്ചുണു എന്ന വിഷ്ണുദേവിൻെറ (24) വലതുകാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാൽമുട്ടിനു താഴെ അറ്റുതൂങ്ങിയ നിലയിലാണ്. ശനിയാഴ്ച വൈകുന്നേരം ഏഴോടെ കാഞ്ഞിരംപാറ വി.കെ.പി നഗർ മൈതാനത്താണ് സംഭവം. വി.കെ.പി നഗർ സ്വദേശികളായ അബു, ബകൻ എന്നറിയപ്പെടുന്ന രതീഷ് എന്നിവർ ചേർന്നാണ് വിഷ്ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു. വൈകുന്നേരം കൂട്ടുകാരോടൊപ്പം കാഞ്ഞിരംപാറയിലെത്തിയ വിഷ്ണുദേവ് അബുവിൻെറ മകൻ അഭിയെ ആക്രമിക്കാൻ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഓടി രക്ഷപ്പെട്ട അഭി വീട്ടിലെത്തി അബുവിനോട് കാര്യം പറഞ്ഞു. ഇതിനുപിന്നാലെയാണ് അബുവും രതീഷും വെട്ടുകത്തിയുമായി മൈതാനത്തെത്തി വിഷ്ണുദേവിനെ ആക്രമിച്ചത്. വിഷ്ണുദേവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.