തിരുവനന്തപുരം: സിനിമാ മേഖലയില്‍ ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിക്കുമെന്ന് വനിതാ കമീഷന് സിനിമാ സംഘടനകൾ ഉറപ്പുനൽകി. വിമന്‍ ഇന്‍ സിനിമ കലക്ടീവ് വനിത കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷികളായ മാക്ട, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, അമ്മ, ഫെഫ്ക എന്നീ സംഘടനാ പ്രതിനിധികളുടെ വാദം കേള്‍ക്കാൻ നടത്തിയ സിറ്റിങ്ങിലാണ് സംഘടനകള്‍ ഉറപ്പുനല്‍കിയത്. വനിതാ കമീഷന്റെ നേതൃത്വത്തില്‍ ഐ.സി.സി രൂപവത്കരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. വനിതാ കമീഷന്‍ ചെയര്‍പേഴ്‌സൻ അഡ്വ. പി. സതീദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവര്‍ പങ്കെടുത്തു. പരാതിക്കാരായ ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് മിറിയം ജോസഫ്, ബീനാ പോള്‍ എന്നിവരും എതിര്‍ കക്ഷികളെ പ്രതിനിധീകരിച്ച് മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, അജ്മല്‍ ശ്രീകണ്ഠാപുരം, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് ജി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ തോമസ്, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത്, ബി. രാകേഷ് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.