ബംഗാൾ സ്വദേശി മരിച്ച നിലയിൽ

വട്ടിയൂർക്കാവ്: അതിഥി തൊഴിലാളിയെ ലേബർ ക്യാമ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി പ്രശാന്ത് (35) ആണ് മരിച്ചത്. വട്ടിയൂർക്കാവ് നെട്ടയത്തെ ആദിത്യ നഗറിൽ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പിലാണ്​ താമസിച്ചിരുന്നത്. വട്ടിയൂർക്കാവിൽ വർക്ക്ഷോപ്പിലെ മെക്കാനിക്കാണ്. വർഷങ്ങൾക്ക് മുമ്പാണ് പ്രശാന്ത് വട്ടിയൂർക്കാവിലെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. രാവിലെയാണ് സഹപ്രവർത്തകർ പ്രശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ചിത്രവിവരണം: പ്രശാന്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.