തക്കല: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ, തമിഴ്നാട് വുഷു അസോസിയേഷൻ, നൂറൽ ഇസ്ലാം സർവകലാശാല എന്നിവ സംയുക്തമായി നടത്തുന്ന 21-ാമത് ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ് ആരംഭിച്ചു. സർവകലാശാല കാമ്പസിൽ മന്ത്രി ടി. മനോതങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പീക്കർ എം. അപ്പാവു ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആദ്യമായി നടക്കുന്ന ദേശീയ മത്സരത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.എ.പി. മജീദ്ഖാൻ മുഖ്യാതിഥിയായിരുന്നു. മധ്യ മേഖല ഇൻസ്പെക്ടർ ജനറൽ വി. ബാലകൃഷ്ണൻ, ഇന്ത്യൻ വുഷു അസോസിയേഷൻ ദേശീയ ജേതാവ് ഭൂപേന്ദർ സിങ്ങ് ബജ്‌വ, ജനറൽ സെക്രട്ടറി ജതീന്ദർ സിങ്ങ്, വുഷു സംഘാടക സമിതി ചെയർമാൻ എ. അലക്സ്, എക്സിക്യൂട്ടിവ് ഓഫിസർ സുഖയിൽ അഹമ്മദ്, തമിഴ്നാട് വുഷു അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ജോൺസൺ, പ്രോചാൻസലർ പെരുമാൾ സ്വാമി, വൈസ് ചാൻസലർ കുമാരഗുരു, രജിസ്ട്രാർ തിരുമാൽ വളവൻ, എച്ച്.ആർ ഡയറക്ടർ ജനാർദനൻ, പി.ഇ.ഡി ധർമരാജ്, പി.ആർ.ഒ രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.