പ്രതിഭാ സംഗമവും ആദരിക്കലും

കിളിമാനൂർ: കല്ലറ തുമ്പോട് എസ്.എൻ.വി എൽ.പി.എസിൽ പ്രതിഭാസംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ജി.ജെ. ലിസി ഉദ്ഘാടനം ചെയ്തു. സർവിസിൽ നിന്ന് വിരമിക്കുന്ന മജീന ടീച്ച​റെ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എസ്.എം. റാസി ആദരിച്ചു. എൽ.എസ്.എസ് സ്കോളർഷിപ് വിജയികൾക്കും ജില്ല - ഉപജില്ല മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും അവാർഡുകൾ വിതരണം ചെയ്തു. വാർഡ് മെംബർ കല്ലറ ബിജു മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് കതിരുവിള ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഐ. അജിത, മാനേജർ എൻ.എസ് സിന്ധുലാൽ, പി.ടി.എ വൈസ് പ്രസിഡൻറ് കൃഷ്ണൻകുട്ടിനായർ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ വിപഞ്ചിക രാജേഷ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.