നെടുമങ്ങാട്: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ നെടുമങ്ങാട്ട് പ്രകടനവും യോഗവും നടന്നു. കെ.എസ്.കെ.ടി.യു ജില്ല ജോ. സെക്രട്ടറി എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ലോക്കൽ സെക്രട്ടറി നജി അധ്യക്ഷത വഹിച്ചു. പഴകുറ്റി ലോക്കൽ സെക്രട്ടറി സാജു കൊടിപ്പുറം സംസാരിച്ചു. പഴകുറ്റിയിൽനിന്ന് ആരംഭിച്ച പ്രകടനം കച്ചേരിനടയിൽ അവസാനിച്ചു. പ്രകടനത്തിന് ഷിനി പുങ്കുമ്മൂട്, കെ.എസ്. ഉദയകുമാർ, ഒ. ലളിതാംബിക, നദീറ, വി. അനിൽകുമാർ, രാജേഷ്, ഷീജ, സനോഫർ, രതീഷ് എന്നിവർ നേതൃത്വം നൽകി. നന്ദിയോട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം 1000 വീടുകൾ പാലോട്: നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം 1000 വീടുകൾ നിർമിച്ചുനൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. 71,90,63,532 രൂപ വരവും 67,96,10,000 രൂപ ചെലവും 3,94,53,532 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് പി.എസ്. ബാജിലാൽ അവതരിപ്പിച്ചത്. ദാരിദ്ര്യനിർമാർജനത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കും മുൻഗണന നൽകുന്ന ബജറ്റിന് പഞ്ചായത്ത് കമ്മിറ്റി അംഗീകാരം നൽകി. പഞ്ചായത്ത് പ്രസിഡൻറ് ശൈലജ രാജീവൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.