തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ റമദാൻ എന്ന നിലയിൽ വിശ്വാസികൾ പുണ്യമാസത്തെ വരവേൽക്കാൻ കൂടുതൽ സജ്ജമാവണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി. റമദാന് മുന്നോടിയായി പരസ്പരബന്ധങ്ങൾ നന്നാക്കുകയും സംഘടിതമായ പ്രാർഥനകൾക്ക് വേണ്ടി പള്ളികൾ പ്രത്യേകം ക്രമീകരിക്കുകയും ചെയ്യണം. സഹോദരസമുദായങ്ങൾക്ക് കൂടി റമദാന്‍റെ അനുഭൂതി ലഭിക്കത്തക്ക രീതിയിൽ സമൂഹ ഇഫ്താറുകൾ സജീവമാക്കണമെന്നും ഇമാം നിർദേശിച്ചു. ജമാഅത്ത് കൗൺസിൽ ഗോൾഡൻ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ റമദാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് കരമന ബയാർ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗൺസിലിന്‍റെ നേതൃത്വത്തിൽ വിപുലമായ റമദാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്തുമെന്ന് കരമന ബയാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.