വർക്കല: കാർഷിക മേഖലക്ക് പ്രാധാന്യം നകി ഇടവ ഗ്രാമപഞ്ചായത്ത് ബജറ്റ് പാസാക്കി. 232909034 രൂപ വരുമാനവും 227434800രൂപ ചെലവും 5474234രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ശുഭ ആർ.എസ് കുമാർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ബാലിക് അധ്യക്ഷത വഹിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി എന്നിവക്ക് 14300000 രൂപ വകയിരുത്തി. പരിസ്ഥിതി-മണ്ണ്-ജല സംരക്ഷണത്തിനും ബജറ്റിൽ പരിഗണന നൽകി. 25300000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കുടിവെള്ളം, ശുചിത്വം, മാലിന്യസംസ്കരണം എന്നിവക്ക് 8650000 രൂപയും ആരോഗ്യമേഖലക്ക് 4470000 രൂപയും വിദ്യാഭ്യാസം, കല-സംസ്കാരം, യുവജനക്ഷേമം മേഖലക്ക് 1775000 രൂപയും വനിത-ശിശുക്ഷേമം ഉൾപ്പെെടയുള്ള സാമൂഹികക്ഷേമ പരിപാടികൾക്കായി 6225000 രൂപയും ഉൾപ്പെടുത്തി. ദാരിദ്യ്രലഘൂകരണത്തിനായി 23000000 രൂപയും പട്ടികജാതി പട്ടികവർഗക്ഷേമത്തിനായി 2427000 രൂപയും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 300000 രൂപയും വകകൊള്ളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.