വിതുര: ആദിവാസികൾ കൂടുതൽ അധിവസിക്കുന്ന വിതുര പഞ്ചായത്തിലെ മണലി വാർഡിലെ ട്രൈബൽ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഞ്ജുഷ.ജി. അനന്ദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂനിറ്റുകൾ, ആശാ വർക്കർമാർ, ട്രൈബൽ പ്രമോട്ടർമാർ, വാർഡ് തല വികസന സമിതി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ചുണ്ടു വാർഡ് മെംബർ രവികുമാർ. ആർ., പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ, എഫ്.ആർ.സി ചെയർമാൻ കെ. മനോഹരൻ, ആർ.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.