ശിശുസൗഹൃദ ഫർണിച്ചർ കൈമാറി

കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ഭാഗ്യനിധി സമ്മാനക്കൂപ്പണിലൂടെ സമാഹരിച്ച ഫർണിച്ചർ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. ആറു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ശിശുസൗഹൃദ ഫർണിച്ചർ ലഭ്യമാക്കിയത്​. സാമൂഹിക പങ്കാളിത്തത്തിന്‍റെ മികച്ച മാതൃകയാണ് പൂർവവിദ്യാർഥി കൂട്ടായ്മ കാഴ്ചവെച്ചതെന്ന്​ മന്ത്രി പറഞ്ഞു. സർവിസിൽനിന്ന്​ വിരമിച്ച പ്രഥമാധ്യാപകൻ എ. ഇക്ബാൽ, മടവൂർ അനിൽ, സുഗതൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച എസ്. ഷീജ അമ്മ, എസ്. അശോകൻ, ആർ. ബിനിതകുമാരി തുടങ്ങിയവരെ ആദരിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ, പൂർവ വിദ്യാർഥി പ്രതിനിധി എ.എം. റാഫി, സജിത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.