വെള്ളറട: സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, വയോധികര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സിമി ബജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ പ്രകാശനം ചെയ്തു. അതിദരിദ്രര്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ഭരണ സമിതി അറിയിച്ചു. കാര്‍ഷിക പ്രവർത്തനങ്ങൾ, അംഗൻവാടി, പഠനമുറി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വിഹിതമുണ്ട്. ആരോഗ്യ, ടൂറിസം രംഗത്ത് പുതിയ പദ്ധതികളും നടപ്പാക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.