നെടുമങ്ങാടിനെ അതിദരിദ്രരില്ലാത്ത നഗരസഭയാക്കി മാറ്റും

* നഗരസഭയിൽ വിവിധ വികസന ക്ഷേമ പദ്ധതികൾ നെടുമങ്ങാട്: നെടുമങ്ങാടിനെ അതിദരിദ്രരില്ലാത്ത നഗരസഭയാക്കി മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം. അതിദരിദ്രരായി കണ്ടെത്തിയ 111 പേർക്കുകൂടി ദാരിദ്ര്യ ലഘൂകരണത്തിനുള്ള നടപടികൾ സ്വീകരിച്ച് അതിദരിദ്രരില്ലാത്ത നഗരസഭ സാധ്യമാക്കാൻ ബജറ്റിൽ 40 ലക്ഷം രൂപ നീക്കി​െവച്ചു. 74,11,52,390 രൂപ വരവും 68,58,95,000 രൂപ ചെലവും 5,52,57,390 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ എസ്.രവീന്ദ്രനാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും റോഡുകളു​െടയും ജലാശയങ്ങളു​െടയും നവീകരണത്തിനും ഉൗന്നൽ നൽകുന്നതാണ് ബജറ്റ്. നെടുമങ്ങാട്, ഇരിഞ്ചയം എന്നിവിടങ്ങളിൽ കിഫ്ബിയുടെ സഹായത്തോടെ 27 കോടി രൂപ ചെലവഴിച്ച് ആധുനിക മാർക്കറ്റുകൾ നിർമിക്കും. ആയുർവേദ, സിദ്ധ, ഹോമിയോ ഡിസ്പെൻസറികൾ നാഷനൽ ആയുഷ്​ മിഷന്‍റെ സഹായത്തോടെ പ്രവർത്തനം ആരംഭിക്കും. കിള്ളിയാർ നാലാം ഘട്ട ശുചീകരണവും ജൈവവേലി സ്ഥാപിക്കലും നടത്തും. ഇതിനായി 10 ലക്ഷം രൂപ നീക്കി ​െവച്ചു. നഗരസഭ പ്രദേശത്തുള്ള നീർച്ചാലുകളു​െടയും ജലാശയങ്ങളു​െടയും സംരക്ഷണത്തിന് 50 ലക്ഷം രൂപ വിനിയോഗിക്കും. വനിതാ ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കി വനിതകളെ പ്രവേശിപ്പിക്കും. മാർക്കറ്റിലെ ആധുനിക അറവുശാലയിൽ ഇ.ടി.പി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കും. കെ.എസ്.ആർ.ടി.സിയിലെ പൊതുശൗചാലയം പൂർത്തിയാക്കി തുറന്നുകൊടുക്കും. ജനകീയ ഹോട്ടലുകളെ സമയ ന്യായവില ഹോട്ടലുകളാക്കി മാറ്റും. വിശപ്പ് രഹിത നഗരസഭ പദ്ധതിയിൽ കിടപ്പുരോഗികളെക്കൂടി ഉൾപ്പെടുത്തും. ഇതിനായി അഞ്ച​ു ലക്ഷം രൂപ ചെലവഴിക്കും. ബഡ്സ് സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ 16 ലക്ഷം രൂപ നീക്കി ​െവച്ചു. നഗരസഭ ഓഫിസ് നവീകരിച്ച് ഡിജിറ്റലാക്കി മാറ്റും. സേവനങ്ങൾ പരമാവധി ഒാൺലൈനാക്കാൻ നടപടി സ്വീകരിക്കും. നഗരസഭയുടെ രണ്ട് പ്രധാന കേന്ദ്രങ്ങളിൽ മാസത്തിൽ നിശ്ചിത ദിവസം പ്രവർത്തിക്കുന്ന ജനസൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അഞ്ചുലക്ഷം രൂപ നീക്കിെവച്ചു. മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിന് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കും. കേൾവി പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ശ്രവണസഹായ ഉപകരണങ്ങൾ വാങ്ങി നൽകും. പട്ടികജാതി കോളനികളിൽ മാസത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിക്കും. അംഗൻവാടികളുടെ പരമ്പരാഗത ഘടന മാറ്റി സ്മാർട്ട് അംഗൻവാടികൾ നിർമിക്കും. കുടുംബശ്രീ സ്വയംെതാഴിൽ സംരംഭകർക്ക് വായ്പ സബ്സിഡി അനുവദിക്കും. അമൃത് പദ്ധതി പ്രകാരം നഗരസഭയുടെ മുഴുവൻ പ്രദേശത്തും ശുദ്ധജലം എത്തിക്കും. യോഗത്തിൽ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ബജറ്റ്​ ചർച്ച ഇന്ന്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.