സർക്കാർ ജീപ്പ്​ കത്തിച്ച കേസ്​: ഡി.സി.സി ഭാരവാഹികളെ വെറുതെവിട്ടു

തിരുവനന്തപുരം: സർക്കാർ ജീപ്പ് കത്തിച്ച കേസിലെ പ്രതികളായ ഡി.സി.സി വൈസ് പ്രസിഡന്‍റ്​ എസ്. ജലീൽ മുഹമ്മദ് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് എന്നിവരെ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി വെറുതെവിട്ടു. 2007ൽ തിരുവനന്തപുരം എസ്​.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ ഭാഗമായി വെള്ളയമ്പലത്ത് സർക്കാർ ജീപ്പ് കത്തിച്ചെന്ന കേസിലാണ്​ അന്നത്തെ കെ.എസ്​.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ മുഹമ്മദിനെയും ജില്ല വൈസ് പ്രസിഡന്‍റായിരുന്ന ആനന്ദിനെയും പ്രതിയാക്കി മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2011ൽ കേസ് മജിസ്‌ട്രേറ്റ്​​ കോടതിയിൽ നിന്ന്​ പ്രിൻസിപ്പൽ സബ് കോടതിയിലേക്ക് മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.