കൊല്ലങ്കോട് തൂക്കമഹോത്സവത്തിന് ഇന്ന് തുടക്കം

നാഗർകോവിൽ: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ഭദ്രകാളിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ തൂക്കമഹോത്സവത്തിന് ശനിയാഴ്ച രാത്രി ഏഴിന് കൊടിയേറ്റത്തോടെ തുടക്കമാകും. ദേവസ്വം തന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. പത്ത് ദിവസം നടക്കുന്ന ഉത്സവം ഏപ്രിൽ നാലിന് നടക്കുന്ന തൂക്ക നേർച്ചക്കുശേഷം കുരുതി തർപ്പണത്തോടെ സമാപിക്കും. കൊടിമര ഘോഷയാത്ര ശനിയാഴ്ച രാവിലെ ഏഴിന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക്​ തിരിക്കും. കൊടിയേറ്റ് കഴിഞ്ഞ് തൂക്കമഹോത്സവത്തിന്റെ ഉദ്ഘാടനം തമിഴ്നാട് ഗവർണർ ആർ.എൻ. രവി നിർവഹിക്കും. കേന്ദ്രമന്ത്രി എൽ. മുരുകൻ ഉൾപ്പെടെ ജനപ്രതിധികൾ പങ്കെടുക്കും. തൂക്ക നേർച്ചക്കാരുടെ കാപ്പുകെട്ട് ചൊവ്വാഴ്ച രാവിലെ 8.30 ന് നടക്കും. സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച രാത്രി ഏഴിന്. വണ്ടിയോട്ടം ഏപ്രിൽ മൂന്നിന് വൈകീട്ട് ആറിന്. നാലിന് രാവിലെ 6.30 മുതൽ തൂക്കനേർച്ച. എല്ലാ ദിവസവും പ്രത്യേക പൂജകളും വിവിധയിനം കലാപരിപാടികളും ഉണ്ടാകും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ആഘോഷ പരിപാടികൾ നടക്കുകയെന്ന് ക്ഷേത്രം പ്രസിഡന്റ് അഡ്വ.വി. രാമചന്ദ്രൻനായർ, സെക്രട്ടറി വി. മോഹനകുമാർ, ട്രഷറർ കെ. ശ്രീനിവാസൻതമ്പി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.