പരാതിപ്പെട്ടികൾ സ്ഥാപിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ അടിമലത്തുറ മുതൽ സെന്റ് ആൻഡ്രൂസ് വരെയുള്ള തീരമേഖലയിലെ വിവിധ ഇടങ്ങളിൽ . മത്സ്യ​ബന്ധന മേഖലകളിൽ താമസിക്കുന്നവരുടെ പരാതികൾ സ്വീകരിക്കാനും താമസം കൂടാതെ, പരിഹരിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പെട്ടികൾ സ്ഥാപിച്ചത്. എല്ലാ ദിവസവും അതത് ഏരിയയിലെ ബീറ്റ് ഓഫിസർമാർ പരാതികൾ ബോക്സിൽ നിന്ന്​ ശേഖരിച്ച് സ്റ്റേഷനിലെത്തിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന്,​ അന്വേഷണമടക്കമുള്ള നടപടികൾ സ്വീകരിക്കും. പരാതി പരിഹരിച്ച വിവരം ബന്ധപ്പെട്ട പരാതിക്കാരെയും അധികൃതരെയും അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.