പ്രതിഷേധ ധർണ നടത്തി

നേമം: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ സംഘടിപ്പിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് വിളവൂർക്കൽ വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ധർണ. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അഖിൽരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് ഷജീന്ദ്രൻ അധ്യക്ഷത വഹിച്ചു. മൂലമൺ വാർഡ് മെംബർ സി. ഷിബു, ജനറൽ സെക്രട്ടറി സജു, മണ്ഡലം പ്രസിഡൻറ് മലയം രാകേഷ്, ബാലചന്ദ്രൻ, ശശിധരൻ നായർ, ബിനുകുമാർ ബിനു തോമസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.