സമ്പൂർണ പെൻഷൻ പഞ്ചായത്ത് നടപ്പാക്കും; വിളപ്പിൽ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

നേമം: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ഡി. ഷാജി അവതരിപ്പിച്ചു. പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ബജറ്റ് അവതരിപ്പിച്ചത്. 31,73,71,898 രൂപ വരവും 30,71,06,685 രൂപ ചെലവും 1,02,65,213 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ സമ്പൂർണ പെൻഷൻ പഞ്ചായത്തായി വിളപ്പിലിനെ മാറ്റാൻ നടപടി സ്വീകരിക്കുമെന്ന്​ വ്യക്തമാക്കുന്നു. ലൈഫ് പദ്ധതി, ഭവന പുനരുദ്ധാരണം എന്നിവക്ക്​ രണ്ടുകോടി, ഭൂരഹിതർക്ക് വസ്തു വാങ്ങാൻ 50 ലക്ഷം, പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണത്തിന് വസ്തു വാങ്ങാൻ ഒന്നരക്കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിസിലെ ഫ്രണ്ട് ഓഫിസിനോട് ചേർന്ന് ഹെൽപ്​ ഡെസ്ക് ആരംഭിക്കും. കടുമ്പുപാറ, ശാസ്താംപാറ എന്നിവ ചേർത്ത് ടൂറിസം മേഖല വികസിപ്പിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ജലജീവൻ മിഷന് 25 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം, അംഗൻവാടികളുടെ പ്രവർത്തനത്തിന് 56 ലക്ഷം, അംഗൻവാടികൾക്ക് ഭൂമി വാങ്ങുന്നതിന് ഒരു കോടി, വനിതാ ശിശു ക്ഷേമ പദ്ധതികൾക്ക് 45 ലക്ഷം, ആരോഗ്യമേഖലക്ക്​ 41.5 ലക്ഷം, വിദ്യാഭ്യാസ മേഖലക്ക്​ 35 ലക്ഷം എന്നിങ്ങനെയാണ് ബജറ്റ്​ വിഹിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.