യുവാവ്​ കിണറ്റിൽ മരിച്ച നിലയിൽ

ചിത്രം നേമം: യുവാവ്​ വീടിന്​ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ. കല്ലിയൂർ കാക്കാമൂല പറങ്കിമാംവിള വീട്ടിൽ ജോൺസന്‍റെ മകൻ ജെ. ബിനു (48) ആണ് മരിച്ചത്. പ്രമേഹ സംബന്ധമായി അവണാകുഴിയിലെ ഒരു ആശുപത്രിയിൽ ഇദ്ദേഹം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം വർധിച്ചതിനെ തുടർന്നുള്ള വിഷമം കാരണമുണ്ടായ ആത്മഹത്യയാണെന്ന് നേമം പൊലീസ് പറഞ്ഞു. എൽ. ഗിരിജയാണ് ഭാര്യ. മകൾ അനീഷ. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.