ഹിജാബ് നിരോധനത്തിനെതിരെ ഐ.എഫ്​.എഫ്​.കെ വേദിയിൽ ​പ്രതിഷേധം

തിരുവനന്തപുരം: ഹിജാബ് നിരോധിച്ച കർണാടക ഹൈകോടതി വിധി സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്​. മതാചാരങ്ങളിൽ നിർബന്ധമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല കോടതികൾ വിധി പറയേണ്ടത്. രാജ്യത്തിന്റെ ഭരണഘടന പൗരന് നൽകുന്ന മത സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ്. കർണാടക ഹൈകോടതി വിഭ്യാഭ്യാസ സ്ഥാപനങ്ങിൽ നടത്തുന്ന ഹിജാബ് നിരോധനത്തിനെതിരെ ഐ.എഫ്​.എഫ്​.കെ വേദിയായ ടാഗോർ തിയറ്ററിൽ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കെതിരെ ചെറുത്ത് നിൽപ് തലക്കെട്ടിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ഡെലിഗേറ്റുകൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ്​ ജില്ല സെക്രട്ടറി അംജദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, ഫൈസൽ, കൽഫാൻ, സാജിദ് എന്നിവർ നേതൃത്വം നൽകി. fraternity Caption- ടാഗോർ തിയറ്ററിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ്​ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.