ഭരണകൂടത്തെ വെള്ളപൂശുന്ന ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നടേഷ് ഹെഡ്ഗെ

തിരുവനന്തപുരം: തങ്ങളുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിൽ ചിത്രങ്ങൾ നിർമിക്കുന്നവർക്ക് മാത്രം രാജ്യം ഭരിക്കുന്നവർ പ്രോത്സാഹനം നൽകുന്നതായി കന്നഡ സംവിധായകൻ നടേഷ് ഹെഡ്ഗെ പറഞ്ഞു. ഉദാസീനമായ ബഹുഭൂരിപക്ഷം ഭരണകൂടത്തെ ചോദ്യംചെയ്യുന്ന പ്രമേയങ്ങൾ സ്വീകരിക്കാൻ തയാറാവുന്നില്ലെന്നും മീറ്റ് ദി ഡയറക്റ്റർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മതസ്പർധ വളർത്തുന്ന രംഗങ്ങളുണ്ടെന്ന കാരണത്താൽ നടേഷ് സംവിധാനം ചെയ്ത പെഡ്രോ എന്ന കന്നഡ ചിത്രം ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽനിന്ന്​ തള്ളിയിരുന്നു. അതേസമയം 'കാശ്മീരി ഫയൽസ്' എന്ന ചിത്രത്തിന് കർണാടക സർക്കാർ നികുതിയിളവ് നൽകുകയും ചെയ്തു. ഇതെല്ലാം ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നതായും നടേഷ് പറഞ്ഞു. സമാന്തര സിനിമ സംവിധായകർക്ക്​ സമൂഹവും ഭരണകൂടവും വേണ്ട പിന്തുണ നൽകുന്നില്ലെന്ന് സംവിധായകൻ ബിശ്വജിത് ബോറ പറഞ്ഞു. സംവിധായകരായ രാഹുൽ റിജി നായർ, താര രാമാനുജൻ, പ്രഭാഷ് ചന്ദ്ര, ഷാഹിദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.