കെ-റെയിൽ സമരം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുയരുന്ന ജനകീയ സമരങ്ങളെ പൊലീസ് അതിക്രമത്തിലൂടെ ഇല്ലാതാക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നാരോപിച്ച്​ എസ്.ഡി.പി.ഐ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം സെക്രട്ടേറിയറ്റിനു മുന്നിൽ കത്തിച്ചു. ഷബീർ ആസാദ് ഉദ്​ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ല സെക്രട്ടറി സിയാദ് തൊളിക്കോട്, എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് മഹ്ഷൂഖ്, മണ്ഡലം പ്രസിഡന്റ് ജെ.കെ. അനസ്, മണ്ഡലം സെക്രട്ടറി നവാസ്, നേമം മണ്ഡലം പ്രസിഡന്റ് അജ്മൽ, മണ്ഡലം സെക്രട്ടറി സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.