ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല സമ്മേളനം ഏപ്രിൽ 18,19 തീയതികളിലായി ആറ്റിങ്ങലിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വിനീതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറി പ്രമോഷ്, സി.പി.എം സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, കെ.എസ്. സുനിൽകുമാർ, ആർ. സുഭാഷ്, സുഗുണൻ, ഷൈലജ, അഡ്വ.എസ്. ലെനിൻ, ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി എം. പ്രദീപ്, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജുഖാൻ, അൻസാരി, വി.എ. വിനീഷ്, പ്രതിൻ സാജ് കൃഷ്ണ, ട്രഷറർ വി. അനൂപ്, ജില്ല വൈസ് പ്രസിഡൻറ് ആർ.എസ്. അനൂപ്, ശ്യാമ, വിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു. 501 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, വി. ശിവൻകുട്ടി, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ. സീമ, എ.എ. റഹിം, വി. ജോയി, ബി.പി. മുരളി, ഒ.എസ്. അംബിക, അഡ്വ. ഷൈലജാ ബീഗം, അഡ്വ എസ്. കുമാരി (രക്ഷാധികാരി), ആർ. രാമു (ചെയർമാൻ), അഡ്വ. എസ്. ലെനിൻ, ആർ. സുഭാഷ്, ആറ്റിങ്ങൽ സുഗുണൻ, ഷൈലജാ ബീഗം, ഷിജുഖാൻ, വി.എ. വിനീഷ് കവിത (വൈസ് ചെയർമാൻ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. Twatl dyfi ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന സ്വാഗതസംഘം രൂപവത്കരണയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.