വർക്കല: മന്നാനീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ചേലക്കുളം അബുൽ ബുഷ്‌റ മൗലവിയെയും അനുസ്മരിച്ചു. സമ്മേളനത്തിൽ അതിരാംപട്ടണം കെ.ടി. മുഹമ്മദ് കുട്ടി ഹസ്രത്ത്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത്, ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജാമിഅ മന്നാനിയ്യയിലെ ഉസ്താദുമാർ, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കാരാളി ഇ.കെ സുലൈമാൻ ദാരിമി, വൈ.എം. ഹനീഫ് മൗലവി, മുൻ എം.എൽ.എ വർക്കല കഹാർ, മന്നാനീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഞ്ചൽ അബ്ദുറഹ്മാൻ മന്നാനി, ജനറൽ സെക്രട്ടറി ബാദുഷ മന്നാനി വട്ടപറമ്പ്, ഷാജഹാൻ മന്നാനി അമ്പലംകുന്ന്, വേങ്ങോട് നാസിമുദ്ദീൻ മന്നാനി, ഹാഫിസ് ഇർഷാദ് മന്നാനി ചിറ്റുമൂല തുടങ്ങിയവർ സംസാരിച്ചു. വിവിധ താലൂക്കുകളെ പ്രതിനിധീകരിച്ച് മന്നാനി പണ്ഡിതന്മാർ ഒത്തുചേർന്ന സമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമായുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്തിനെ മന്നാനീസ് അസോസിയേഷന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹികൾ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.