ആഭ്യന്തര പരാതി പരിഹാരസെൽ: വിധി സ്വാഗതാർഹം -രഞ്ജിത്​

തിരുവനന്തപുരം: സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്​കരിക്കണമെന്ന ഹൈകോടതി നിർദേശം സ്വാഗതാർഹവും ന്യായവുമെന്ന്​ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്​. വിധി വരുന്നതിന്​ മുമ്പ്​ സാംസ്​കാരിക മന്ത്രി അക്കാദമി ചെയർമാനായ തന്നെയും അക്കാദമി സെക്രട്ടറിയെയും കെ.എസ്​.എഫ്​.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിനെയും വിളിച്ച് വിഷയം​ ചർച്ച ചെയ്​തിരുന്നു​. വനിത കമീഷൻ അധ്യക്ഷ സതീദേവിയുമായും ചർച്ച നടത്തി. 23ന്​ എറണാകുളത്ത്​ വനിത കമീഷൻ വിവിധ സിനിമ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്​. സംഘടനകൾക്ക്​ പറയാനുള്ളത്​ കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.