തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ വേണമെന്ന് ഹൈകോടതി ഉത്തരവിടുമ്പോള്‍ കേരള വനിത കമീഷനും അഭിമാനം. ഡബ്ല്യു.സി.സി ഫയല്‍ ചെയ്ത രണ്ട് പൊതുതാൽപര്യ ഹരജികളില്‍ കക്ഷി ചേരുന്നതിനായി കേരള വനിത കമീഷന്‍ ജനുവരി 31ന് ഫയല്‍ ചെയ്ത ഹരജി ഹൈകോടതി അനുവദിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ നീതിരഹിതമായ ഏത് നടപടികളിലും കമീഷന്‍ ഇടപെടുമെന്നതിന് ഉദാഹരണമാണിതെന്ന് വനിത കമീഷൻ ചെയർപേഴ്സൻ പി. സതീദേവി പറഞ്ഞു. കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം അഡ്വ. എം.എസ്. താര എന്നിവരെ സന്ദര്‍ശിച്ച ഡബ്ല്യു.സി.സി അംഗങ്ങള്‍ പരാതിയില്‍ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അന്നുതന്നെ രേഖാമൂലം കമീഷനില്‍ പരാതിയും നല്‍കി. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള പരാതി പരിഹാര സെല്‍ രൂപവത്കരിക്കുകയായിരുന്നു പരാതിയിലെ ആവശ്യം. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാറിന് നല്‍കിയ അപേക്ഷ പ്രകാരം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിയുക്തമാക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതേവരെ പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമുണ്ടായില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു. വിഷയം അടിയന്തരമായി പരിഗണിച്ച കമീഷന്‍ ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹരജികളില്‍ കക്ഷി ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിശാഖാ കേസിലെ സുപ്രീംകോടതി വിധി വന്ന് പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍ വന്ന പോഷ് ആക്ട് എല്ലാ തൊഴില്‍ മേഖലയിലും ഇനിയും നടപ്പാക്കിയിട്ടില്ലെന്നത് ഗൗരമായി കാണേണ്ടതുണ്ടെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകള്‍ തൊഴിലെടുക്കുന്ന എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശമാണ് പോഷ് ആക്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.