കരകുളം: പുരവൂർക്കോണം െറസിഡൻസ് അസോസിയേഷന്റെയും ഇന്റർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡാനന്തര രോഗ ഹോമിയോപ്പതി ചികിത്സാ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഇമ്യൂൺ ബൂസ്റ്റർ വിതരണം കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽകുമാറും ആദ്യ മെഡിസിൻ വിതരണം വാർഡ് അംഗം വി. രാജീവും ഉദ്ഘാടനം ചെയ്തു. െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് വി.കെ. അനിൽകുമാർ അധ്യക്ഷനായി. ഡോ. പി.വി. യഹ്യ, ഡോ.എസ്.കെ. അനിൽ എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. കൊല്ലം ഡി.എം.ഒ ഡോ.സി.എസ്. പ്രദീപ്, അസോസിയേഷൻ സെക്രട്ടറി വി.ദിനേശ്, ഡോ.വി.ആർ.രവീഷ്, ഡോ.ബി.ജയകുമാർ, ഡോ.ജി.ഭദ്രൻ, ഡോ.അജിത്ത് ബി.എസ്, ഡോ.സന്തോഷ് കുമാർ, ഡോ. മനോജ്, കിരൺ ചന്ദ്, സുരേഷ് ശ്രീനഗർ എന്നിവർ സംസാരിച്ചു ഫോട്ടോ : പുരവൂർക്കോണം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോവിഡാനന്തര രോഗ ഹോമിയോപ്പതി ചികിത്സാക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.