കോൺഗ്രസ് പ്രതിഷേധം

തൊളിക്കോട്: തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്ന എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനയ്ക്കോട് ടൗണിൽ പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിമിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി രഹുനാഥൻ ആശാരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എസ്. അനിൽകുമാർ, ചെറുവക്കോണം സത്യൻ, വിജയരാജ്, സെൽവരാജ്, നട്ടുവങ്കാവ് വിജയൻ, ചെറുവക്കോണം രവീന്ദ്രൻ, പനയ്ക്കോട് സത്യൻ, വത്സലരാജ്, അമൽ, ജോണി, ശ്യാം പനയ്ക്കോട്, വിവേക്, ആൽബി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.