ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു

കിളിമാനൂർ: മലയാമഠം കടമ്പാട്ടുകോണത്ത് ആടുകളെ അജ്ഞാതജീവി കടിച്ചുകൊന്നു. കടമ്പാട്ടുകോണം രാജീവത്തിൽ ശശീന്ദ്രൻ പിള്ളയുടെ കറവയുള്ള ആടി​െനയും മൂന്ന്​ ആട്ടിൻകുട്ടിക​െളയുമാണ് കഴിഞ്ഞരാത്രി അജ്ഞാത ജീവി കടിച്ചുകൊന്നത്. വീടിന്‍റെ മതിൽകെട്ട് ചാടിക്കടന്നാണ് അജ്ഞാതജീവി കോമ്പൗണ്ടിൽ പ്രവേശിച്ചതെന്ന്​ കരു തുന്നു. വീട്ടുകാർ രാവിലെ ആടിനെ വളർത്തുന്ന ഷെഡിൽ എത്തിയ​േപ്പാഴാണ്​ ​ചത്ത നിലയിൽ ഇവയെ കണ്ടത്​. വനംവകുപ്പ്​, വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.