വില്ലേജ് ഓഫിസ് മാർച്ചും ധർണയും

വിതുര: കർഷക തൊഴിലാളി യൂനിയൻ-ബി.കെ.എം.യു ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി വിതുര വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി പെൻഷൻ 3000 രൂപ വർധിപ്പിക്കുക, അധിവർഷ ആനുകൂല്യം ഒരു ലക്ഷം രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷത്തിൽ 200 ദിവസത്തെ തൊഴിൽ ദിനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബി.കെ.എം.യു ലോക്കൽ കമ്മിറ്റി പ്രസിഡൻറ് ആർ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, കേരള മഹിള സംഘം അരുവിക്കര മണ്ഡലം സെക്രട്ടറി മഞ്ജുഷ.ജി, ആനന്ദ്, അനു തോമസ്, ഷെമിം, കല്ലാർ അജിൽ, വിജയൻ മങ്കാല, ജി. കൃഷ്ണൻ കാണി, രവികുമാർ, സുനിത ഐ.എസ്, പി.വസന്തകുമാരി, ബാലചന്ദ്രൻ നായർ, എസ്. ബിന്ദു എന്നിവർ സംസാരിച്ചു. ബഹുജന ഐക്യദാർഢ്യ സദസ്സ് പാലോട്​: മാർച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്​ എ.ഐ.ടി.യു.സി, കിസാൻ സഭ, ബി.കെ.എം.യു, കേരള മഹിളാസംഘം, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പാലോട്ട് നടത്തിയ ബഹുജന ഐക്യദാർഢ്യ സദസ്സ് കെ.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. തെന്നൂർ ഷാജി അധ്യക്ഷത വഹിച്ചു. എൽ. സജൻ, ജോസഫ് ഫ്രാൻസിസ്, ബീന അജ്മൽ, എസ്. ഷിബു, ഷെമീം വാറുവിള, എസ്. ദിലീപ്കുമാർ, കൊച്ചുകരിക്കകം ഷാബു, ടി. സതീശൻ, അൻവർ, ബൈജു, മനോജ് പാലോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.