വാഹനമിടിപ്പിച്ച്​ കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ

വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച്​ കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിലായി. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ആശ കുമാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിൽ ഇവരു​ടെ സഹോദരന്‍ ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍ മനു (24), കന്യാകുമാരി ജില്ലയിലെ പാകോട് കല്ലട വീട്ടില്‍ ജോണ്‍ ജപകുമാര്‍ (30), ആസാം സ്വദേശി ദേവ്നാഥ് (24) എന്നിവരാണ് പിടിയിലായത് . കത്തിപ്പാറ ജങ്​ഷന്​ സമീപം മാര്‍ച്ച് 14നായിരുന്നു സംഭവം. പരാതിക്കാരിയും സഹോദരനായ ഗഹന്‍ദീപും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ മറ്റൊരു സഹോദരനായ ഗഗന്‍ദീപും സംഘവും ബൈക്കുകള്‍ കുറുകെയിട്ട് കാര്‍ തടഞ്ഞു. തുടർന്ന്​ ഗഹന്‍ദീപിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഇതിനുശേഷം ഗഗന്‍ ദീപിന്റെ ലോറി ഉപയോഗിച്ച് ഇരുവരും സഞ്ചരിച്ച കാറില്‍ തുടരെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സര്‍ക്കിള്‍ ഇൻസ്​പെക്ടര്‍ മൃതുല്‍കുമാര്‍, എ.എസ്.ഐ മാരായ ശശികുമാര്‍, സുനില്‍കുമാര്‍, സി.പി.ഒമാരായ സുനില്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.