ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാറശ്ശാല: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന്​ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ 2.30 നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി പിണങ്ങി മാറി മറ്റൊരു വീട്ടില്‍ വാടകക്ക്​​ താമസിക്കുകയായിരുന്നു ജസ്റ്റസിന്‍റെ ഭാര്യയും മക്കളും. തുടർന്ന്​ അവർ പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസിനൊപ്പം ഭാര്യയും അവരുടെ ബന്ധുക്കളും ഭർതൃഗൃഹത്തില്‍ എത്തി. പൊലീസ്​ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് യുവതി​​െയയും മക്കളെയും വീട്ടിലേക്ക്​ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് വീടിനുസമീപത്ത് ജസ്റ്റസ്​ എത്തി. പിന്നീടുണ്ടായ തർക്കത്തിൽ ഭാര്യയുടെ ബന്ധുക്കള്‍ കമ്പി കൊണ്ട് തലക്കടിച്ചു വീഴ്​ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ജസ്റ്റസിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെനിന്ന്​ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.