കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജങ്ഷനിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നവവരനുൾപ്പെടെ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (27), വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്. സാദിഖ് അലിയുടെ ഭാര്യ ഫൗസിയ (20), തെറ്റിക്കുളം സ്വദേശി മിഥുൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന സാദിഖ് വിവാഹത്തിന് ലീവിന് വന്നതായിരുന്നു. കഴിഞ്ഞ മാസം 17നായിരുന്നു വിവാഹം. മാർച്ച് 18 ന് മടങ്ങിപ്പോകനിരിക്കെയാണ് മരണം കവർന്നത്. ഞായറാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. കല്ലമ്പലത്തിന് സമീപം ബന്ധുവീട്ടിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആക്ടീവ സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യ ഫൗസിയയും. പാരിപ്പള്ളിക്ക് സമീപം ക്ഷീരോൽപാദക സഹകരണസംഘത്തിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാദിഖ് അലിയും അജേഷും മരിച്ചു. തുടർന്ന് ഫൗസിയെയും മിഥുനെയും വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകീട്ടോടെ അജീഷിന്റെ മൃതദേഹം വീട്ടുവളപ്പിലും സാദിഖിന്റെ മൃതദേഹം മഞ്ഞപ്പാറ ജുമാമസ്ജിദിലും ഖബറടക്കി. സാദിഖിന്റെ സഹോദരങ്ങൾ: ഷെഫീഖ്, സിദ്ദിഖ്. അജീഷിന്റെ സഹോദരൻ: നീഷ്. കല്ലമ്പലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.